Top News

മതപരിവര്‍ത്തനമെന്ന് ആരോപണം: ചര്‍ച്ചില്‍ ഭജന പാടി ‘പ്രതിഷേധിച്ച്’ വി.എച്ച്.പിയും ബജ്‌റംഗ്ദളും

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ചര്‍ച്ചില്‍ ഭജന പാടി ‘പ്രതിഷേധിച്ച്’ വിശ്വ ഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. ഹിന്ദു പ്രാര്‍ഥനാ ഗീതങ്ങളും സംഗ് ഭജനകളുമാണ് പാടിയത്.[www.malabarflash.com]


ഹുബ്ബള്ളിയിലെ ബൈരിദേവര്‍കോപ്പ ചര്‍ച്ചയില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഒരു സംഘം എത്തി ചര്‍ച്ചിനുള്ളില്‍ ഇരുന്ന് ഭജന പാടുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ പള്ളിയിലുണ്ടായിരിക്കെയാണ് വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവർത്തകരുടെ അതിക്രമം.

പിന്നാലെ, പാസ്റ്റര്‍ സോമു അവരാധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലം ബി.ജെ.പി എം.എല്‍.എ അരവിന്ദ് ബെല്ലാഡ് റോഡ് ഉപരോധിക്കുകയും ചെയ്തു.

ഇരുവിഭാഗവും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ ആക്രമണം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതികള്‍.

മതവികാരം വ്രണപ്പെടുത്തുക, എസ്.സി, എസ്.ടിക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കണെന്നാവശ്യപ്പെട്ടാണ് പാസ്റ്റര്‍ പരാതി നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post