NEWS UPDATE

6/recent/ticker-posts

അക്രമ ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകനെ വെടിവച്ച്​ കൊന്നതോ? ലഖിംപുർ ഖേരി കൂട്ടക്കൊലയിൽ പുതിയ വെളിപ്പെടുത്തൽ

യു.പി: യു.പിയിലെ ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക​ൻ രമൺ കശ്യപിന്റെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച്​ പുതിയ വെളിപ്പെടുത്തലുകൾ.[www.malabarflash.com]

ബി.ജെ.പി നേതാക്കളുടെ കർഷക കൂട്ടക്കൊലയുടെ വീഡിയോ പകർത്തിയ മാധ്യമപ്രവർത്തകനെ വെടിവച്ച്​ കൊല്ലുകയായിരുന്നെന്നാണ്​ അവർ ഉന്നയിക്കുന്ന വാദം. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു രമൺ കശ്യപ്​. ഇതിനിടയിലാണ് കർഷർക്കുനേരെ പാഞ്ഞടുക്കുന്ന മനന്റെയും മറ്റും വീഡിയോ ഫുട്ടേജുകൾ കശ്യപിന് ലഭിച്ചത്.​

കേന്ദ്രമന്ത്രിയുടെ മകൻ ആഷിശ്​ മിശ്ര കർഷകർക്കുനേരെ വെടിയുതിർക്കുന്നതിന്റെയും ചിത്രങ്ങൾ കശ്യപ് എടുത്തിരുന്നതായും ഇക്കൂട്ടർ പറയുന്നു. രമൺ കശ്യപ് വീഡിയോ ചിത്രീകരണം നടത്തുന്നതു കണ്ട ബിജെപി ഗുണ്ടകൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നും ഇവർ പറയുന്നു. എന്നാൽ ഇതിന്റെ കൃത്യമായ തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

അതേസമയം രമൺ കശ്യപിന്റെ മരണത്തിൽ ദുരൂഹതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു​. രമണിന്റെ സേഹാദരൻ പവൻ കശ്യപാണ്​ ആരോപണം ഉന്നയിച്ചത്​. 

തന്നെ കാണാൻ വന്ന ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടർ സഹോദന്റെ മരണത്തെക്കുറിച്ച്​ തന്നോട്​ തർക്കിച്ചെന്ന് പവൻ പറയുന്നു. ചില മാധ്യമപ്രവർത്തകർ അവരുടെ വാക്കുകൾ ഞങ്ങളെക്കൊണ്ട്​ പറയിക്കാൻ ശ്രമിക്കുന്നുണ്ട്​. കർഷകർ അവനെ വടികൾ കൊണ്ട് അടിച്ചെന്നും അങ്ങിനെയാണ്​ മരിച്ചതെന്നുമാണ്​ അത്തരക്കാർ പറയുന്നത്​. എന്നാൽ അങ്ങനെയല്ലെന്ന് ഞങ്ങൾക്ക്​ നന്നായി അറിയാം. ന്യൂസ്​ ലോൻഡ്രിക്​ നൽകിയ അഭിമുഖത്തിൽ പവൻ പറഞ്ഞു.

Post a Comment

0 Comments