Top News

മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ വികാരി അറസ്റ്റില്‍

തൃശൂര്‍: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ പ്രതി വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

ദേശീയ പക്ഷിയും വന്യ ജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍. 

രണ്ട് മയിലുകളെ വലയില്‍പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം. 

സെക്ഷന്‍ ഫോറസ്‌റ് ഓഫിസര്‍ എംഎസ് ഷാജി, ബീറ്റ് ഫോറസ്‌റ് ഓഫിസര്‍മാരായ എന്‍ യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ ഗിരീഷ്‌കുമാര്‍, ഫോറസ്‌റ് ഡ്രൈവര്‍ സി.പി.സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷന് കൈമാറി.

Post a Comment

Previous Post Next Post