Top News

പോക്സോ കേസ് പ്രതി കോടതി സമുച്ചയത്തിന് മുകളിൽ നിന്നുചാടി ആത്മഹത്യക്ക് ശ്രമിച്ചു

കട്ടപ്പന: പോക്സോ കേസിലെ പ്രതി കട്ടപ്പന കോടതി സമുച്ചയത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശാന്തന്‍പാറ സ്വദേശിയായ രാജേന്ദ്രനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]


ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രാജേന്ദ്രന്‍ വിചാരണ നേരിടുകയാണ്. കോടതി ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ സമയത്തായിരുന്നു സംഭവം. 

കട്ടപ്പന കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതിയുടെ മുന്‍പില്‍ നിന്നും ഇയാള്‍ താഴേയ്ക്ക് ചാടി. രണ്ടാം നിലയിലെ ടെറസിലേയ്ക്കാണ് ഇയാള്‍ പതിച്ചത്.

Post a Comment

Previous Post Next Post