Top News

മാനവിക ഐക്യത്തിന് പ്രവാചക മാതൃക പിന്തുടരുക: മന്ത്രി അബ്ദുറഹ്‌മാന്‍

ദേളി: മാനവിക ഐക്യത്തിനും സൗഹൃദത്തിനും രാജ്യ സ്‌നേഹത്തിനും ഉദാത്ത മാതൃകയായ പ്രവാചകന്റെ മതൃക ജീവിതം ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാകണമെന്ന് കേരള ഹജ്ജ് വഖഫ് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]


മീലാദ് കാമ്പയിന്റെ ഭാഗമായി സഅദിയ്യയില്‍ നടന്ന സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി സ്‌നേഹോപഹാരം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.

കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഷരീഫ് സഅദി മാവിലാടം, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇബ്‌റാഹീം സഅദി വിട്ടല്‍, ജാബിര്‍ സഅദി, ഹാഫിള് അഹമ്മദ് സഅദി, താജുദ്ദീന്‍ ഉദുമ, ഖലീല്‍ മാക്കോട് സംബന്ധിച്ചു.

Post a Comment

Previous Post Next Post