ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍.[www.malabarflash.com]
നേരത്തെ, 77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ഭാരത് ബയോടെക്ക് കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷ(സി.ഡി.എസ്.സി.ഒ.)ന്റെ സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി(എസ്.ഇ.സി.)ക്ക് സമര്‍പ്പിച്ചിരുന്നു.
ഈയാഴ്ചയ്ക്കുള്ളില്‍ ലോകാരോഗ്യ സംഘടനയുടെ എമര്‍ജെന്‍സി യൂസ് ലിസ്റ്റിങ്(ഇ.യു.എല്‍.) കൊവാക്‌സിന് ലഭിക്കും. വാക്‌സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിദേശരാജ്യങ്ങൡലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയും- കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ. അറോറ പറഞ്ഞു.
0 Comments