Top News

ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

പാലക്കാട്: ഒറ്റപ്പാലം നഗരത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ തെക്കേ തൊടിയില്‍ ഖദീജ(63) കൊല്ലപ്പെട്ട സംഭവത്തിലാണ് ബന്ധുവായ സ്ത്രീയും അവരുടെ രണ്ട് മക്കളും അറസ്റ്റിലായത്.[www.malabarflash.com] 

ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, ഷീജയുടെ മകൻ യാസിര്‍, പ്രായപൂർത്തിയാവാത്ത മറ്റൊരു മകൻ  എന്നിവരെ ഒറ്റപ്പാലം പോലിസ് അറസ്റ്റ് ചെയ്തു. 

വ്യാഴാഴ്ച്ച ഉച്ചക്ക് ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പോലിസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഷീജ ബന്ധുവായതിനാല്‍ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്. തുടര്‍ന്ന് സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നില്ല. 

എന്നാല്‍ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷീജയേയും മകനെയും പിടികൂടി.

Post a Comment

Previous Post Next Post