NEWS UPDATE

6/recent/ticker-posts

ഉംറ തീർത്ഥാടകരുടെ എണ്ണം പ്രതിദിനം 70,000 ആയി ഉയർത്തി

മക്ക: മക്കയിൽ ഉംറ തീർത്ഥാടകരുടെ എണ്ണം എഴുപതിനായിരം ആയി ഉയർത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടകരുടെ എണ്ണം കൊറോണക്ക് മുമ്പുള്ളതിലേക്ക് ആകുന്നതിന്റെ ഭാഗമായാണ് നടപടി.[www.malabarflash.com]

പ്രതിദിനം ശേഷി 70,000 ആയി ഉയർത്തിയ ശേഷം ഉംറ നിർവഹിക്കുന്നവരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാതായി ഇരു ഹറാം കാര്യാലയം അറിയിച്ചു. കൊവിഡ് മുൻകരുതൽ കർശനമായി പാലിച്ചാണ് തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നത്.

തെർമൽ ക്യാമറകളും വിഷ്വൽ സോർട്ടിംഗ് പ്രവർത്തനങ്ങളും, കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 11 റോബോട്ടുകളുള്ള അണുനശീകരണ പ്രക്രിയകൾ, 20 ബയോ കെയർ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ രൂപത്തിൽ അണുനശീകരണവും മറ്റു മുൻകരുതൽ നടപടികളും ശക്തമായി നടക്കുന്നുണ്ട്. വിശുദ്ധ ഹറം പള്ളിയുടെ മുറ്റത്ത് വിതരണം ചെയ്ത 500 ഇലക്ട്രോണിക് സോപ്പ് ഡിസ്പെൻസറുകളും 250 ഫാനുകൾക്കും പുറമെയാണിത്.

ഉംറ നിർവഹിക്കുന്നവർക്കും ആരാധകർക്കും വിതരണം ചെയ്യുന്ന സംസം ജലത്തിന്റെ ഉൽപാദന ശേഷി പ്രതിദിനം 300,000 കുപ്പികളായിഉയർത്തിയതായും ഇരു ഹറം വക്താവ് ഹാനി ഹൈദർ പറഞ്ഞു.

Post a Comment

0 Comments