NEWS UPDATE

6/recent/ticker-posts

വൈദികനാകാന്‍ പഠിച്ചു; കപ്യാരുടെ ജോലിക്കിടെ സിസ്റ്ററുമായി പ്രണയം; മോന്‍സന്റെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞത്

ചേര്‍ത്തല: വൈദീക പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച മോന്‍സന്റെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ചേര്‍ത്തലയിലെ സെമിനാരിയില്‍ വൈദീക പഠനത്തിന് ചേര്‍ന്ന ഇയാള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുതിന് മുമ്പേ അവിടെ നിന്ന് മുങ്ങി.[www.malabarflash.com] 

അതിന് ശേഷം ഇടവക പള്ളിയായ ചാരമംഗലം ലൂര്‍ദ്ദ് മാതാ പള്ളിയില്‍ കപ്യാരുടെ ചുമതല വഹിക്കുതിനിടെയാണ് വേദപാഠം പഠിപ്പിക്കാനെത്തിയ സിസ്റ്ററുമായി അടുപ്പത്തിലായത്. ചേര്‍ത്തല നഗരത്തിന് തെക്ക് ഭാഗത്തുള്ള എയ്ഡഡ് സ്‌കൂളിലെ അധ്യാപിക കൂടിയായിരുന്നു ഇവര്‍.

നാട്ടില്‍ നിന്ന് കടന്നു കളഞ്ഞ ഇരുവരും വിവാഹം കഴിച്ച് ഇടുക്കിയില്‍ വര്‍ഷങ്ങളോളം താമസിച്ചു. പിന്നീട് ഇരുവരും നാട്ടിലെത്തിയത് മക്കളോടൊപ്പമാണ്. തുടര്‍ന്ന് കോസ്മറ്റോളജി ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായും രംഗത്ത് വന്നു. 

കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചാരമംഗലം മാവുങ്കല്‍ പരേതനായ ചാക്കോയുടെ മകനായ മോന്‍സണിന് വിവാഹ ശേഷം നാട്ടുകാരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ ആഢംബര ജീവിതമാണ് ഇയാള്‍ പുലര്‍ത്തി പോന്നിരുത്.ഇതിനൊപ്പം സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുതിനും ഇയാള്‍ ശ്രദ്ധിച്ചു.

ഇതിനിടെയാണ് വടക്കേ അങ്ങാടി കവലക്ക് സമീപത്തും പള്ളിപ്പുറത്തും സൗന്ദര്യ വര്‍ധക ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇവിടെ ദിനംപ്രതി ആഢംബര വാഹനങ്ങളില്‍ നിരവധി പേര്‍ വന്നുപോയിരുന്നു. ഇയാളുടെ ജീവിത രീതിയും ഇടപെടലുകളും നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കി. 

പോലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉന്നത ഇടപെടല്‍ ഇയാള്‍ക്ക് തുണയായി. എതാനും വര്‍ഷം മുമ്പാണ് ചേര്‍ത്തല നഗരത്തിന് അടുത്ത് വല്ലയില്‍ ക്ഷേത്രത്തിന് സമീപത്തായി പിതാവിന്റെ കുടുംബ ഭൂമിയില്‍ വീട് നിര്‍മ്മിച്ചത്. അവിടെയും പ്രദേശ വാസികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

ചേര്‍ത്തലയിലെ ചിലരുടെ പങ്കാളിത്വത്തോടെയാണ് ഇയാളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ആഢംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് നല്‍കുന്ന ബിസിനസും ഇയാള്‍ക്ക് ഉണ്ടായിരുന്നു. ചേര്‍ത്തലയിലെ പ്രമുഖ ഫര്‍ണീച്ചര്‍ വ്യാപാരി, അന്തരിച്ച പ്രമുഖ അഭിഭാഷകന്റെ മകന്‍, യുവ ആയുര്‍വേദ ഡോക്ടര്‍ എന്നിവര്‍ ഇയാളുടെ ബിസിനസ് പങ്കാളികളാണൊണ് അറിയുത്. 

ചലച്ചിത്ര നിര്‍മ്മാണത്തിന് ആവശ്യമായ ആഢംബര വാഹനങ്ങള്‍ എത്തിച്ച് നല്‍കുന്ന ബിസിനസും ഇയാള്‍ നടത്തിയിരുന്നു. ആലപ്പുഴയിലെ ഒരു പ്രമുഖ സ്ഥാപനവുമായി ചേർന്നായിരുന്നു ബിസിനസ്.

കാരവനും ആഢംബരകാറുകളും ഉള്‍പ്പെടെ കരാര്‍ വ്യവസ്ഥയിലാണ് എത്തിച്ചിരുന്നത്. മറ്റുള്ളരില്‍ നിന്ന് വാടകയ്ക്ക് എടുത്താണ് വാഹനങ്ങള്‍ നല്‍കിയിരുത്. ഇത് സംബന്ധിച്ച് ആലപ്പുഴയിലെ കരാര്‍ കമ്പനിയുമായി തര്‍ക്കമുണ്ടാകുകയും മോന്‍സ് കോടതിയെ സമീപിക്കുകയും ചെയ്തു. 

കോടതി നിര്‍ദ്ദേശം പ്രകാരം ഒരു കാരവനും 19 കാറുകളും എതിര്‍ കക്ഷിയില്‍ നിന്ന് പിടിച്ചെടുത്ത് ഒരുവര്‍ഷമായി ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments