Top News

ഉളിയത്തടുക്ക പീഡന കേസിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പീഡനകുറ്റം

കാസർകോട്: ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പീഡനകുറ്റം ചുമത്തി. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ പീഡന കുറ്റം ചുമത്തിയത്.[www.malabarflash.com]


പീഡന വിവരം മറച്ചു, പീഡനത്തിന് കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് പിതാവിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. പീഡനത്തിന് ഒത്താശ ചെയ്ത പിതാവും മാതാവും നിലവിൽ റിമാൻഡിലാണ്.

കഴിഞ്ഞ ജൂണിന് സംഭവം നടന്നത്. ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പീഡന കേസിൽ പിതാവും മാതാവും അടക്കം 11 പേരാണ് അറസ്റ്റിലായത്. ഒരു വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചെന്നാണ് കാസർകോട് വനിത പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post