Top News

കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം

ദോഹ: കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ലഹരിമരുന്ന്(ഷാബു)കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. ഒരു കിലോ ഷാബുവാണ് പിടിച്ചെടുത്തത്.[www.malabarflash.com]


പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വീഡിയോ കസ്റ്റംസ് വിഭാഗം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 

ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിരോധിത വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post