Top News

എം ബി ബാലകൃഷ്ണൻ രക്തസാക്ഷി വാർഷികം ദിനാചരണം നടത്തി

ഉദുമ: സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്റെ എട്ടാം രക്തസാക്ഷി വാര്‍ഷികം ദിനാചരണം നടത്തി. രാവിലെ സ്മൃതി മണ്ഡപത്തില്‍ പതാകയുയര്‍ത്തലും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ രത്നാകരന്‍ അധ്യക്ഷനായി.[www.malabarflash.com] 

ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠന്‍, ഏരിയാ സെക്രട്ടറി മധു മുദിയക്കാൽ, പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, കെ സന്തോഷ്‌കുമാര്‍, വി ആര്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു. 

ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്മരണം പ്രഭാഷണം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എം റഹീം ഉദ്ഘാടനം ചെയ്‌തു. എം കെ വിജയന്‍ അധ്യക്ഷനായി. മധുമുതിയാക്കാൽ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post