NEWS UPDATE

6/recent/ticker-posts

ഉദുമ പാക്യാര കുന്നുമ്മലില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന് നേരെ അക്രമം

ഉദുമ: നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന വീടിന് നേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം. ചെടികളും ഗാര്‍ഡനും വയറിംങ്ങ് ഉപകരണങ്ങളും തകര്‍ത്തു. ഉദുമ പാക്യാര കുന്നുമ്മലില്‍ പുതുതായി നിര്‍മ്മിക്കുന്ന നാസറിന്റെ വീടിന് നേരെയാണ് വെളളിയാഴ്ച രാത്രി അക്രമമുണ്ടായത്.[www.malabarflash.com]


വീടിന് മുന്നിലായി പുതുതായി നിര്‍മ്മിച്ച ഗാര്‍ഡന്‍ തകര്‍ക്കുകയും ഇവിടെയുളള ചെടികള്‍, കവുങ്ങ്, വാഴ, വിവിധ മരങ്ങള്‍ തുടങ്ങിവയെല്ലാം പിഴുതെറിയുകയും വീടിന്റെ പുറത്തെ വയറിംങ്ങും മററും നശിപ്പിച്ച നിലയിലാണ്. 

നാസറിന്റെ പരാതിയില്‍ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments