Top News

ഒമാനില്‍ മൂന്ന് കെട്ടിടങ്ങളില്‍ നിന്ന് മോഷണം പോയത് 66 എ.സികള്‍; പ്രവാസി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളില്‍ നിന്ന് 66 എ.സി യൂണിറ്റുകള്‍ മോഷ്‍ടിക്കുകയും നാശനഷ്‍ടങ്ങളുണ്ടാക്കുകയും ചെയ്‍ത സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അല്‍ അസൈബ ഏരിയയിലായിരുന്നു സംഭവം.[www.malabarflash.com] 

മസ്‍കത്ത് ഗവര്‍ണറേറ്റ് പോലീസ് പിടികൂടിയ ഏഴ് പേരില്‍ ഒരാള്‍ പ്രവാസിയാണ്. അല്‍ അസൈബയിലെ മൂന്ന് ഹൌസിങ് യൂണിറ്റുകളില്‍ നിന്നാണ് 66 എ.സികള്‍ സംഘം മോഷ്‍ടിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post