Top News

ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍: മരത്തടി കൊണ്ട് തലയ്ക്ക് അടിച്ചു

ഇരിങ്ങാലക്കുട: കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഭാര്യയെ അറസ്റ്റ് ചെയ്തു.[www.malabarflash.com]

കരൂപ്പടന്ന മേപ്പുറത്ത് അലി (65) മരിച്ച സംഭവത്തിൽ ഭാര്യ സുഹ്റ (56) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളി പുലർച്ചെയാണ് പാലിയേറ്റീവ് കെയർ ഭാരവാഹി കൂടിയായ അലിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹ്റ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിൽ തലയിടിച്ചു വീണതാണെന്നാണു സുഹ്റ പറഞ്ഞത്.

എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് റൂറൽ പോലീസ് മേധാവി പി.ജി. പൂങ്കുഴലി, ഡിവൈഎസ്പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ എസ്.പി. സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സുഹ്റ അടക്കമുള്ളവർ നിരീക്ഷണത്തിലായിരുന്നു. തെളിവുകൾ നിരത്തിയുള്ള പോലീസിന്റെ ചോദ്യങ്ങൾക്ക് മുൻപിൻ സുഹ്റ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയിൽ നിന്ന് എടുത്ത മരത്തടി പിടിച്ചു വാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് സുഹ്റ മൊഴി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post