Top News

വെള്ളരിക്കുണ്ട് പാത്തിക്കരയിൽ യുവാവിനെ തലക്കടിച്ച് കൊന്നു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പാത്തിക്കരയിൽ യുവാവ് തലക്ക് അടിയേറ്റ് മരിച്ചു.  പാത്തിക്കരയിലെ കേളനിയിലെ കണ്ണൻ - പുത്തിരിച്ചി ദമ്പതിയുടെ മകൻ കുറ്റ്യാട്ട് രവി (45) മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച  രാവിലെ 7.30 മണിയോടെയാണ് സംഭവം. അയൽവാസി രാമകൃഷ്ണൻ്റെ വിട്ടിൽ ഇരിക്കുകയായിരുന്ന രവിയെ ജോലിക്ക് പോയി തിരിച്ചെത്തിയ രാമകൃഷ്ണൻ വിറക്ക് ക്ഷണം കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. തടയാൻ ചെന്ന രാമകൃഷ്ണൻ്റെ ഭാര്യ ശാന്ത (38) നും പരിക്കേറ്റു. ഇവരെ വെള്ളരിക്കുണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും 
മദ്യലഹരിയിലായിരുന്നു യെന്ന് പറയപ്പെടുന്നു.

ഗുരുതരമായി പരിക്കേറ്റ രവിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. സംഭവത്തിൽ രാമകൃഷ്ണനെ വെള്ളരിക്കുണ്ട് സ്റ്റേഷൻ ഇൻസ്പെക്ടർ എ അനിൽകുമാർ കസ്റ്റഡിയിൽ എടുത്തു .

Post a Comment

Previous Post Next Post