Top News

സ്വത്ത് തർക്കം: ദമ്പതികളെയും മാതാവിനെയും വീടുകയറി ആക്രമിച്ചു

ചെറുവത്തൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ, മാവിലാക്കടപ്പുറം പുലിമുട്ട് പരിസരത്തു താമസിക്കുന്ന കെ.സി. നുസ്രത്, ഭർത്താവ് വി. സത്താർ, മാതാവ് കെ.സി. നഫീസത്ത് എന്നിവരെ വീടുകയറി ആക്രമിച്ചു.[www.malabarflash.com] 

വീടിന്റെ ആധാരം ചോദിച്ചുവന്ന നുസ്രത്തിന്റെ സഹോദരന്മാരായ റഷീദ്, മുഷ്താഖ് എന്നിവർ ഇരുമ്പുവടി പോലുള്ള മാരകായുധങ്ങൾകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. വീട്ടുപകരണങ്ങൾ നശിപ്പിച്ചതായും പറയുന്നു. 

തലക്ക് സാരമായി പരിക്കേറ്റ സത്താർ, നുസ്രത്ത് എന്നിവരെ ചെറുവത്തൂർ കെ.എ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post