ന്യൂയോർക്ക്: മിസ് ഇന്ത്യ വേൾഡ് വൈഡ് എന്ന ഗ്ലോബൽ സംഘടന അമേരിക്കയിലെ ന്യൂ ജഴ്സിയിൽ സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റിവൽ മിസ് ടീൻ ഇന്ത്യ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മിഷിഗണിൽ താമസിക്കുന്ന കോഴിക്കോട് നാദാപുരം സ്വദേശി നവ്യ പൈങ്ങോലാണ് കിരീടം ചൂടിയത്.[www.malabarflash.com]
ന്യൂയോർക്ക് ആസ്ഥാനമായ സംഘടന 30 വർഷമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യമായാണ് ഒരു മലയാളി ഒന്നാമതെത്തുന്നത്. ബോളിവുഡ് താരം പല്ലവി ഷർദ, ഇന്ത്യൻ ടെലിവിഷൻ താരം ഉപേക്ഷ ജയിൻ, നിരുപമ ആനന്ദ്, ശാരിക സുഖദൊ തുടങ്ങിയവരാണ് മുൻകാലങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയ പ്രമുഖർ.
വാണിമേൽ സ്വദേശി സുനിൽ പൈങ്ങോലിന്റെയും ചാനൽ അവതാരകയും നർത്തകിയുമായ ഷോളി നായരുടെയും മകളാണ്. ഗായികയും നർത്തകിയുമായ നവ്യ മിഷിഗൺ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്.

Post a Comment