Top News

വ്യാജ പിസിആര്‍ പരിശോധാന റിപ്പോര്‍ട്ട് തയ്യാറാക്കി; വനിതയടക്കം നാല് പ്രവാസികള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയ കുറ്റത്തിന് ഒരു സ്‍ത്രീ ഉള്‍പ്പെടെ നാല് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്‍തു.[www.malabarflash.com] 

റിയാദിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പോലീസ് വക്താവ് ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു. ഏതാനും സര്‍ട്ടഫിക്കറ്റുകളും ഇവ നിര്‍മിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുക്കുകയും ചെയ്‍തു. 

ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post