Top News

സൗദിയില്‍ ഈത്തപ്പഴ മേളകള്‍ക്ക് തുടക്കം

റിയാദ്: വേനല്‍ കടുത്തതോടെ ഉഷ്ണകാലത്ത് മൂത്തുപഴുക്കുന്ന ഈത്തപ്പഴത്തിന്റെ വില്‍പന മേളക്ക് സൗദി അറേബ്യയില്‍ തുടക്കമായി. ഖസീം പ്രവിശ്യയിലെ ഒനൈസ പട്ടണത്തിലാണ് ഇത്തരത്തില്‍ ആദ്യത്തെ മേളക്ക് ശനിയാഴ്ച തുടക്കമായത്.[www.malabarflash.com] 

ബുറൈദയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വരും ആഴ്ചകളില്‍ മേളകള്‍ നടക്കും. ഖസീം ഗവര്‍ണറേറ്റിന്റെയും ഒനൈസ മുനിസിപ്പാലിറ്റിയുടെയും ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഒനൈസയിലെ മേള.

ഒനൈസ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന വിപണനോത്സവത്തിലേക്ക് ധാരാളം കച്ചവടക്കാരും കാഴ്ചക്കാരും പൊതുജനങ്ങളും എത്തിതുടങ്ങിയിട്ടുണ്ട്. കച്ചവടക്കാരുടെയും വാങ്ങാനെത്തിയവരുടെയും വലിയ സാന്നിദ്ധ്യത്തെ സാക്ഷിയാക്കി ഈത്തപ്പഴ ലേലവും വില്‍പനയും ആരംഭിച്ചു. 

രാജ്യത്തെ പ്രധാന ഈത്തപ്പഴ കൃഷിമേഖലകളിലൊന്നായ ഉനൈസയില്‍ നിന്ന് പണ്ട് കാലത്ത് മറ്റ് ഭാഗങ്ങളിലേക്ക് ഈത്തപ്പഴം കൊണ്ടുപോയിരുന്നതിന്റെ ഓര്‍മപ്പെടുത്തലായി അന്ന് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പഴയകാല വാഹനങ്ങളുടെ പ്രതീകാത്മക പ്രദര്‍ശനം മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post