NEWS UPDATE

6/recent/ticker-posts

കയ്യൂർ-ചീമേനി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗൺ

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) എട്ടിൽ കൂടുതൽ വന്നതിനാൽ കയ്യൂർ-ചീമേനി പഞ്ചായത്ത് മുഴുവനായും (ഡബ്ല്യു.ഐ.പി.ആർ 9.70) കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാർഡുകളും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാർഡുകളം മാക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കി സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി.[www.malabarflash.com] 

അഞ്ചിലധികം കോവിഡ് ആക്ടീവ് കേസുകളുള്ള 49 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻറ് സോണാക്കിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു.

മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ (തദ്ദേശ സ്ഥാപനം, പ്രദേശത്തിന്റെ പേര്, വാർഡ് എന്ന ക്രമത്തിൽ):
അജാനൂർ ഗ്രാമപഞ്ചായത്ത്: കാട്ടുകുളങ്ങര-8, പാതിരിക്കുന്ന്-12, ചിത്താരികടപ്പുറം-20, കല്ലിങ്കാൽ-19.
ബളാൽ: പടയംകല്ല് കോളനി-6, കാറളം കോളനി-14
ബേഡഡുക്ക: പൊളിയൻകുന്ന്-6, പായം-6
ചെമ്മനാട്: കനിയടുക്കം-10, ചാത്തങ്കൈ-17, തൊട്ടിയിൽ-16, മറവയൽ-14,
ചെറുകര-10.
ചെറുവത്തൂർ: കത്യന്റെ മാട്-1, കരിയിൽ-3, മയ്യിച്ച-4, കൊവ്വൽ-6, പയ്യങ്കി-13, നെല്ലിക്കൽ-15.
കള്ളാർ: ഒറ്റക്കണ്ടം കോളനി-12, ചെറുപനത്തടി കോളനി-7, വണ്ണാത്തിക്കാനം-9.
കോടോം-ബേളൂർ: കണ്ണാടിപ്പാറ കോളനി-2, ക്ലീനിപ്പാറ കോളനി-9, പനയാർകുന്ന് കോളനി-16.
നീലേശ്വരം നഗരസഭ: ആലിൻകീഴിൽ-5, കുഞ്ഞിപുളിക്കൽ-15, പത്തിലക്കണ്ടം-8, കണിച്ചിറ-31, കടിഞ്ഞിമൂല-23.
പനത്തടി: നീലിക്കുന്ന്-7, ബാപ്പുങ്കയം-5.
പുല്ലൂർ-പെരിയ: കലാം നഗർ-14, മൊയോളം-15.
വെസ്റ്റ് എളേരി: ചാത്തമല-10, കാറ്റാൻ കവല-10, പറമ്പ-10, കൂരാംകുണ്ട്-6
വെസ്റ്റ് എളേരി: പ്ലാച്ചിക്കര-6, അടുക്കളക്കണ്ടം-7, മൗവ്വേനി-13, കമ്മാടം-13, ജീരകപ്പാറ-13, മണ്ഡപം-14, മണ്ണാത്തിക്കവല-14, ബഡൂർ-16
കുറ്റിക്കോൽ:ശാസ്ത്രി നഗർ കോളനി-9
കിനാനൂർ-കരിന്തളം: മൂലപ്പാറ-7, പുലിയങ്കുളം കോളനി-7.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15ന് വാരാന്ത്യ ലോക്ക് ഡൗൺ ഉണ്ടായിരിക്കുന്നതല്ല. 

മാക്രോ, മൈക്രോ കൺടെയിൻമെന്റ് സോണുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാർസൽ സർവീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങൾ എന്നിവയ്ക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാം. ബാങ്കുകൾക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്. 

സർക്കാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ കൺടെയിൻമെന്റ് സോൺ ബാധകമാക്കാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്താവുന്നതാണ്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ ബാങ്കുകൾ, മറ്റ് ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കടകൾ, മാർക്കറ്റുകൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ (ഔട്ട്‌ഡോർ) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. 

25 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ഒരാൾ എന്ന കണക്കിൽ അനുവദനീയമായ ആൾക്കാരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താവുന്നതാണ്. സന്ദർശകർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ചുമതലപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് മാളുകളിലെ കടകൾക്കും പ്രവർത്തിക്കാവുന്നതാണ്.

കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്കോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായ രേഖ കൈവശമുള്ളവർക്കോ മാത്രമേ മേൽ പറഞ്ഞ സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. മുതിർന്നവരോടൊപ്പമുള്ള കുട്ടികൾക്ക് ഈ നിബന്ധന ബാധകമല്ല. 

അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് പുറത്തു പോകാൻ വീട്ടിൽ മറ്റാരും ഇല്ലാത്ത സാഹചര്യത്തിൽ വാക്‌സിൻ ലഭിച്ചിട്ടില്ലാത്തവർ, രോഗം, അലർജി തുടങ്ങിയ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാത്തവർ എന്നിവർക്കും പോകാവുന്നതാണ്.

Post a Comment

0 Comments