Top News

ബെംഗളൂരുവില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു; എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ബെംഗളൂരു: നഗരത്തില്‍ കാര്‍ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ഔഡി ക്യു 3 ഇന്ന് പുലര്‍ച്ചെ 2:30നാണ് അപകടത്തില്‍പ്പെട്ടത്.[www.malabarflash.com]

തമഴിനാട്ടിലെ ഡി.എം.കെ എംഎല്‍എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണം.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് പോസ്റ്റിലിടിച്ച് തകരുകയുമായിരുന്നു. കാറിനുള്ളില്‍ ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. 

വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനം തകര്‍ന്ന് തരിപ്പണമായി. വാഹനം പോസ്റ്റില്‍ ഇടിച്ചതിന് പിന്നാലെ ഒരു ടയര്‍ ഊരി തെറിക്കുകയായിരുന്നു.

Post a Comment

Previous Post Next Post