Top News

കുവൈത്തില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com] 

ഒരു ലോജിസ്‍റ്റിക്സ് കമ്പനിയിലെ തൊഴിലാളികളായിരുന്ന വിദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അല്‍ ലിയാഹ്‍ റോഡില്‍ അപകടത്തില്‍പെട്ടത്.

ഇടയുടെ ആഘാതത്തില്‍ ബസുകള്‍ക്ക് തീപ്പിടിച്ചത് അപകടത്തിന്റെ വ്യാപ്‍തി കൂട്ടി. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്‍നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

പരിക്കേറ്റ 13 പേരെ ആംബുലന്‍സുകളിലും രണ്ട് പേരെ എയര്‍ ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

Previous Post Next Post