NEWS UPDATE

6/recent/ticker-posts

ഉദുമ മുക്കുപണ്ട തട്ടിപ്പ്‌ കേസ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു

ഉദുമ: ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ ഉദുമ ശാഖയില്‍ നടന്ന കോടികളുടെ മുക്കുപണ്ട തട്ടിപ്പ്‌ കേസ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. ഡിവൈ എസ്‌ പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരിക്കും തുടര്‍ അന്വേഷണം.[www.malabarflash.com] 

ഉദുമ, കളനാട് അരമങ്ങാനത്തെ മുഹമ്മദ്‌ സുഹൈല്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ്‌ ബേക്കല്‍ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌.
ഇവരില്‍ മുഹമ്മദ്‌ സുഹൈല്‍ അറസ്റ്റിലായി. 

റിമാന്റില്‍ കഴിയുന്ന ഇയാളെ ബേക്കല്‍ പോലീസ്‌ രണ്ടു ദിവസത്തേയ്‌ക്ക്‌ കസ്റ്റഡിയില്‍ വാങ്ങി. ചോദ്യം ചെയ്യലില്‍ മുക്കുപണ്ടങ്ങളില്‍ കണ്ടെത്തിയ സ്വര്‍ണ്ണ കൊളുത്ത്‌ വാങ്ങിയത്‌ കാസര്‍കോട്ടെ ഏതാനും ജ്വല്ലറികളില്‍ നിന്നാണെന്ന്‌ വ്യക്തമായി. ഇതേ തുടര്‍ന്ന്‌ ഇയാളെയും കൊണ്ട്‌ പോലീസ്‌ സംഘം കാസര്‍കോട്ടെ വിവിധ ജ്വല്ലറികളില്‍ തെളിവെടുപ്പ്‌ നടത്തി. 

മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്‌ കേസ്‌ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറിക്കൊണ്ട്‌ ഉത്തരവായത്‌. കേസ്‌ ഫയലുകള്‍ ഏറ്റുവാങ്ങിയതായും ഉടന്‍ അന്വേഷണം തുടങ്ങുമെന്നും ഡിവൈ എസ്‌ പി പറഞ്ഞു.

Post a Comment

0 Comments