Top News

കർണാടകയിലെ നേതൃമാറ്റം; തടയിടാൻ നേതാക്കൾ; യെദിയൂരപ്പയ്ക്ക് പിന്തുണയുമായി കൂടുതൽ പേർ

ബം​ഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റത്തിന് തടയിടാന്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. കര്‍ണാടകത്തിലെ വിവിധ മഠാധിപതിമാര്‍ യെദിയൂരപ്പയെ വസതിയിലെത്തി കണ്ട് പിന്തുണയറിയിച്ചു.[www.malabarflash.com] 

കര്‍ണാടകത്തില്‍ ബിജെപിയുടെ ഭാവിയെക്കുറിച്ച് നേതൃത്വം ചിന്തിക്കണമെന്നും പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും ലിംഗായത്ത് പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.

യെദിയൂരപ്പയില്ലാതെ കര്‍ണാടകത്തില്‍ ബിജെപിക്ക് അധികാരതുടര്‍ച്ചയുണ്ടാകില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബിജെപി എംഎല്‍എമാര്‍ക്ക് പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. 

അതേസമയം നേതൃമാറ്റമുണ്ടാകുമെന്ന സൂചനകള്‍ തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ബസ്സവരാജ് ബൊമ്മെയ് രംഗത്തെത്തി. നേതൃമാറ്റമുണ്ടാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും മുഖ്യമന്ത്രിയായി യെദിയൂരപ്പ തന്നെ തുടരുമെന്നും ബസ്സവരാജ് ബൊമ്മെയ് അവകാശപ്പെട്ടു.

Post a Comment

Previous Post Next Post