Top News

സാരി കഴുത്തില്‍ കുരുക്കി കളിക്കുന്നതിനിടെ സഹോദരങ്ങളായ കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

മടിക്കേരി: വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അമ്മയുടെ സാരി കഴുത്തില്‍ കുരുക്കി കളിക്കുന്നതിനിടെ പതിനാലും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു.[www.malabarflash.com] 

മടിക്കേരി സോംവാര്‍പേട്ടിനടുത്തുള്ള ഗണഗൂരിലെ ഉഞ്ചിഗന ഹള്ളിയിലെ രാജു-ജയന്തിദമ്പതികളുടെ മക്കളായ മുനിഷ്‌ക (14), പൂര്‍ണേഷ് (12) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. 

കുട്ടികളുടെ മുത്തച്ഛനായ രാമണ്ണ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സാരിയില്‍ കുരുങ്ങിയ നിലയില്‍ കുട്ടികളെ കണ്ടത്. ഉടന്‍ തന്നെ കുരുക്ക് അഴിച്ചുമാറ്റിയെങ്കിലും കുട്ടികളുടെ മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post