ഷാര്‍ജ: കോവിഡ് കാരണമുള്ള യാത്രാവിലക്കില്‍ അകപ്പെട്ട് വിസ നഷ്ടപ്പെടുമെന്ന ആശങ്ക അവസാനിക്കുന്നു. യാത്രാ വിലക്കു കാരണം ദുബൈയിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലിരുന്ന് തന്നെ വിസ പുതുക്കാന്‍ അവസരമാണ് ദുബൈ എമിറേറ്റ് ലഭ്യമാക്കിയത്.[www.malabarflash.cm]
ദുബൈ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) അറിയിച്ചു.
https://amer.gdrfad.gov.ae/visainquiry എന്ന ലിങ്ക് വഴി മൊബൈല്‍ ഫോണിലൂടെ വിസ പുതുക്കാം. വിസ നമ്പര്‍, ആദ്യ പേര്, രാജ്യം, ജനന തീയതി എന്നിവ മാത്രം നല്‍കിയാല്‍ വിസ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.
Post a Comment