Top News

വാർഡിന് പുറത്തുള്ളവർ വാക്സിനെടുക്കാനെത്തി; വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൂട്ടയടി

കാസർകോട്: മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ വാക്സിനേഷൻ കേന്ദ്രത്തില്‍ കൂട്ടയടി. പഞ്ചായത്തിന് പുറത്ത് നിന്നും ഉള്ളവർക്ക് വാക്സിൻ നൽകുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.[www.malabarflash.com]

വാക്സിൻ സ്വീകരിക്കാനെത്തിയവരും, പുറത്ത് നിന്ന് വന്നവരും ഏറെ നേരം പൊരിഞ്ഞ അടി നടന്നു. ആരോഗ്യവകുപ്പ് അധികൃതർ വിവരം നൽകിയതിനെത്തുടർന്ന്‌ പോലീസെത്തിയതിന് ശേഷമാണ് പ്രശ്നങ്ങളവസാനിച്ചത്.

മൊഗ്രാൽപുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വാക്സിൻ നൽകിയിരുന്നത്. പഞ്ചായത്ത് കോർ കമ്മിറ്റി തീരുമാനപ്രകാരം ഒന്ന്, രണ്ട് വാർഡുകളിലെ ആളുകൾക്കായിരുന്നു വാക്സിൻ നല്‍കേണ്ടിയിരുന്നത്. ഇതിന് വിപരീതമായി ചിലർക്ക് വാക്സിൻ നൽകിയത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.സംഭവത്തില്‍ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Post a Comment

Previous Post Next Post