NEWS UPDATE

6/recent/ticker-posts

പാലത്തായി കേസിൽ കുറ്റപത്രം സമർപ്പിച്ചു; ശുചിമുറിയിലെ രക്​തക്കറ പ്രധാന തെളിവ്​

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബി​.ജെ.പി നേതാവ്​ കുനിയിൽ പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡി.വൈ.എസ്.പി രത്നകുമാറാണ് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.[www.malabarflash.com]

സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.

ബി.​ജെ.​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ​ ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ടി​ൽ കു​റു​ങ്ങാ​ട്ട് കു​നി​യി​ൽ പ​ത്മ​രാ​ജ​ൻ നാ​ലാം ക്ലാ​സു​കാ​രി​യെ സ്​​കൂ​ളിലെ ശു​ചി​മു​റി​യി​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. പോ​ക്​​സോ പ്ര​കാ​രം പാ​നൂ​ർ ​പോ​ലീ​സ്​ ചാ​ർ​ജ്​ ചെ​യ്​​ത കേ​സ്​ ​ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്ത്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​പ്പോ​ൾ പോ​ക്​​സോ ഒ​ഴി​വാ​ക്കിയിരുന്നു. ഇ​ത്​ വി​വാ​ദ​മാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ര​ണ്ടു വ​നി​ത ഐ.​പി.​എ​സ്​ ഓ​ഫി​സ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച​ത്. ഇ​വരുൾ​പ്പെ​ട്ട സം​ഘം ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്, ഇ​രയുടെ മൊഴി പരസ്​പര വിരുദ്ധമാണെന്നായിരുന്നു.

പോലീസ്​ കേസ്​ തേച്ചുമായ്​ച്ച്​ കളയാൻ ശ്രമിച്ചതിനെ തുടർന്ന്​ സംസ്ഥാനത്ത്​ ശക്​തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. കേ​സിന്റെ  മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി ഐ.​ജി ശ്രീ​ജി​ത്തി​നെ ഹൈകോടതി ഇടപ്പെട്ട്​ മാറ്റിയിരുന്നു.

ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിക്ക്​ ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്.

Post a Comment

0 Comments