NEWS UPDATE

6/recent/ticker-posts

ബിഎസ്എന്‍എല്‍ ഡാറ്റ നിയന്ത്രണമില്ലാത്ത പ്ലാനുകള്‍ അവതരിപ്പിച്ചു

ബിഎസ്എന്‍എല്‍ ഡാറ്റ നിയന്ത്രണങ്ങളില്ലാത്ത പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. 447 രൂപ വിലയുള്ള പ്ലാനാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയത്. ഈ പ്ലാന്‍ 60 ദിവസത്തെ വാലിഡിറ്റി നല്‍കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.[www.malabarflash.com]


ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിന് 447 രൂപയാണ് വില. ഈ പ്ലാന്‍ 60 ദിവസത്തെ വാലിഡിറ്റി കാലയളവില്‍ സൗജന്യ കോളിങ് ആനുകൂല്യങ്ങള്‍ നല്‍കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റ നല്‍കുന്ന പ്ലാന്‍ സൗജന്യ ബിഎസ്എന്‍എല്‍ ട്യൂണുകളും ഇറോസ് നൗ വിനോദ സേവനങ്ങളും ഇതിനൊപ്പം നല്‍കുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഇതൊരു മികച്ച കോംബോ ഓഫറാണ്. സാധാരണ 54 ദിവസം വാലിഡിറ്റി നല്‍കുന്ന രണ്ടു മാസത്തെ പ്ലാനുകളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ പ്ലാന്‍ 60 ദിവസം വാലിഡിറ്റി നല്‍കുന്നു.

പുതിയ പ്ലാന്‍ അവതരിപ്പിച്ചതിനൊപ്പം തന്നെ ബിഎസ്എന്‍എല്‍ 247 രൂപ വിലയുള്ള ഹ്രസ്വകാല വൗച്ചറുകളും 1999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ വൗച്ചറും പുതുക്കിയിട്ടുണ്ട്. ഈ രണ്ട് വൗച്ചറുകളിലെയും ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ബിഎസ്എന്‍എല്‍ എടുത്ത് മാറ്റി. 247 രൂപ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡാറ്റ ലഭിക്കും. 1999 രൂപ വിലയുള്ള പ്ലാന്‍ വൗച്ചര്‍ 500 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇരു പ്ലാനുകളിലും ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ല.

Post a Comment

0 Comments