Top News

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കുമ്പള: നവ വധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെന്നിക്കരയിലെ സുരേഷ്-ഭാഗിരഥി ദമ്പതികളുടെ മകള്‍ ശ്രേയ(22)യാണ് മരിച്ചത്.[www.malabarflash.com]


ആറ് മാസം മുമ്പാണ് കിദൂര്‍ മൈരളയിലെ ഉദയകുമാറുമായി വിവാഹിതയായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍പൂട്ടിയ നിലയിലായിരുന്നു.

പിന്നീട് വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ശ്രേയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post