Top News

ബേക്കൽ പാലത്തോട് ചേർന്ന് കെ.എസ്.ടി.പി. റോഡിൽ ചതിക്കുഴി

ഉദുമ: ബേക്കൽ പാലത്തോട്‌ ചേർന്ന് കെ.എസ്.ടി.പി. റോഡിൽ അപകടക്കുഴി. കഴിഞ്ഞ വേനൽക്കാലത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ബേക്കൽ പാലത്തിലേക്ക് കാസർകോട് ഭാഗത്തുനിന്ന്‌ പ്രവേശിക്കുന്നിടത്താണ് അരമീറ്ററിലധികം വിസ്തൃതിയും ഒരടി താഴ്ചയുമുള്ള കുഴി രൂപപ്പെട്ടിരിക്കുന്നത്.[www.malabarflash.com] 

കെ.എസ്.ടി.പി. റോഡിന്റെ കിഴക്കുഭാഗത്താണ് അപകടം ക്ഷണിച്ചുവരുത്തുന്ന കുഴി. ഈ ഭാഗത്ത് റോഡിൽ പൊട്ടലുമുണ്ട്. രാത്രിയിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിലെങ്ങാനും വീണാൽ വാഹനനമടക്കം തെറിച്ച് പാലത്തിൽ ഇടിക്കുമെന്നുറപ്പാണ്. 

ഇവിടെ ടാർചെയ്ത ഭാഗം രണ്ടിഞ്ച്‌ ഘനത്തിൽ ഇടിഞ്ഞതോടെ അടിയിലുള്ള ചേടിമണ്ണ് തെളിഞ്ഞു കാണുന്നുണ്ട്. നിർമാണത്തിലെ അപാകമാണ് ഇത്രവേഗം ഇവിടെ കുഴി രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വാഹന യാത്രക്കാർക്ക് പെട്ടെന്ന് കുഴി ശ്രദ്ധയിൽപ്പെടാനായി നാട്ടുകാർ പച്ചപ്പുല്ലും കോൺക്രീറ്റ് അവശിഷ്ടങ്ങളും നിറച്ചിട്ടുണ്ട്.

കളനാട് പാലം മുതൽ തെക്കോട്ട് ചിത്താരിപ്പാലം വരെ കെ.എസ്.ടി.പി. റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പള്ളിക്കര റെയിൽവേ മേൽപ്പാലത്തിലും റോഡ് തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post