NEWS UPDATE

6/recent/ticker-posts

സംസ്​ഥാനത്ത്​ വീണ്ടും കടുത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം

തിരുവനന്തപുരം: കോവിഡ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അധിക നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്​തുക്കൾ ഒഴികെയുള്ള കടകൾ തുറക്കില്ല. ജൂൺ 5 മുതൽ 9 വരെയുള്ള നിയന്ത്രണം കൊണ്ട്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറക്കാനാകുമെന്നാണ്​ സർക്കാർ കരുതുന്നത്​.[www.malabarflash.com]


അന്തർജില്ലാ യാത്രകൾ അത്യാവശ്യകാര്യങ്ങൾക്ക്​ മാത്രമേ അനുവദിക്കൂ. വ്യവസായ ഉദ്​പാദനവും അവക്കുള്ള അസംസ്​കൃത വസ്​തുക്കൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാൻ ഇളവുണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്ക്​ ഇളവുണ്ടാകും.

നേരത്തെ ലോക്​ഡൗൺ ഏർപ്പെടുത്തിയപ്പോൾ ടെസ്റ്റ്​പോസിറ്റിവിറ്റി പത്തു ശതമാനത്തിൽ താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്​. എന്നാൽ, ഇന്നത്തെ ടെസ്റ്റ്​ പോസിറ്റിവിറ്റി 15 ശതമാനത്തിന്​ മുകളിലാണ്​. ടെസ്റ്റ്​ പോസിറ്റിവിറ്റി 10 ശതമാനത്തിന്​ താ​ഴെ എത്തിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്​.

സര്‍ക്കാര്‍, അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിർമാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.

Post a Comment

0 Comments