NEWS UPDATE

6/recent/ticker-posts

പ്രഗത്ഭ പണ്ഡിതനും സൂഫി വര്യനുമായ ശുഐബ് ആലം ഖാദിരി കീളക്കര അന്തരിച്ചു

കാഞ്ഞങ്ങാട്: ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനും ആത്മീയ വ്യക്തിത്വവുമായ ഡോ: കീളക്കര തൈക്കാ ശുഐബ്ആലം അല്‍ ഖാദിരി (90) അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ കൊവ്വല്‍പ്പള്ളിയിലെ വിട്ടില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]


മഹാ പണ്ഡിതനും കീളക്കര സ്വദഖതുല്ലാഹില്‍ ഖാഹിരി റഹിമഹുല്ലയുടെ പൗത്രനാണിദ്ദേഹം. ആറങ്ങാടിയില്‍ തിടില്‍ കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കുക വഴി കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലാണ് അവസാന കാലത്ത് താമസമുണ്ടായിരുന്നത്. ഇവിടത്തെ ആത്മീയ രംഗവുമായും നല്ല ബന്ധമുണ്ട്.

1930 ല്‍ കീളക്കരയിലെ പ്രമുഖ പണ്ഡിത തറവാട്ടില്‍ പെരിയ ശൈഖ് നായഗം എന്നറിയപ്പെട്ടിരുന്ന ശൈഖ് അഹ്മദ് അബ്ദുല്‍ ഖാദിറിന്റെയും സിത്തി മറിയം ആയിശ ഉമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായിട്ടാണ് ശൈഖ് ശുഐബിന്റെ ജനിച്ചത്.

പിതാമഹന്മാര്‍ സ്ഥാപിച്ച അറൂസിയ്യ മദ്രസയില്‍ തന്നെ പിതാവിന് കീഴില്‍ പഠനമാരംഭിച്ച അദ്ദേഹം പിന്നീട് മദ്രസ ബാഖിയാത്തുസ്വാലിഹാത്തിലും ജമാലിയ അറബിക് കോളേജിലും ദാറുല്‍ ഉലൂം ദയൂബന്ദിലും ഡല്‍ഹി ജാമിഅഃ മില്ലിയ ഇസ്ലാമിയയിലുമായി ഇന്ത്യയിലെ പഠനം പൂര്‍ത്തിയാക്കി.
ഉന്നതവിദ്യാഭ്യാസത്തിനായി അല്‍ അസ്ഹറിലും മദീന യൂണിവേഴ്സിറ്റിയിലും പോയ അദ്ദേഹം അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ ബിരുദാനന്തര ബിരുദം നേടിയത് ശ്രീ ലങ്കയില്‍ നിന്നായിരുന്നു. 

തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും മുസ്ലിംകള്‍ ഇപ്പോഴും ഉപയോഗിച്ചുപോരുന്ന അറബി-തമിഴ് ലീപിയായ അര്‍വി ഭാഷയെക്കുറിച്ചും വിഖ്യാതരായ അര്‍വികളെകുറിച്ചുമുള്ള നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് അവിടുന്ന് അമേരിക്കയിലെ കോളോം ബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

ബിരുദപഠനകാലത്ത് തന്നെ മദ്രസ അറൂസിയ്യയില്‍ ദര്‍സ് തുടങ്ങിയ അദ്ദേഹത്തിന് ആയിരക്കണക്കിന് പണ്ഡിതരെ വാര്‍ത്തെടുക്കാനായി.
നല്ലൊരു ഗ്രന്ഥകാരനും അര്‍വിയുടെ പ്രചാരകനുമായിരുന്നു ശൈഖ് ശുഐബ്. ഫിഖ്ഹ് നിയമങ്ങളെക്കുറിച്ച് അര്‍വിയില്‍ അവിടുന്ന് ആദ്യമായി രചിച്ച ഗ്രന്ഥമായ ‘നിത്യ കദന്‍’ പ്രസിദ്ധീകരിച്ചത് 17ആം വയസ്സിലാണ്.

തമിഴ്,ഇംഗ്ലീഷ്, അര്‍വി ഭാഷകളിലായി ഒരുപാട് ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയ മഹാനര്‍ നൂറുകണക്കിന് പഴയ കൈയ്യഴുത്ത് ഗ്രന്ഥങ്ങളുടെ സംരക്ഷകന്‍ കൂടിയാണ്.

Arabic, Arwi and Persian in Sarandib and Tamil Nadu – A study of the Contributions of Sri Lanka and Tamil Nadu to Arabic, Arwi, Persian and Urdu Languages, Literature and Education’ എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ ദീര്‍ഘകാലത്തെ ഗവേഷണത്തിനാണ് അമേരിക്കയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മ്മ ആയിരുന്നു അതിന്റെ ആദ്യ കോപ്പി വാങ്ങി അത് പ്രകാശനം ചെയ്തത്. 

ഒരുപാട് രാജ്യങ്ങളിലെ ഉന്നതരാല്‍ പ്രകാശനം ചെയ്യപ്പെട്ട ഈ ഗ്രന്ഥങ്ങൾ  ഒരുപാട് പ്രശംസകള്‍ പിടിച്ചുപറ്റി. കാലത്തിന്റെ ഏടുകളില്‍ എന്നോ മറഞ്ഞുപോയേക്കാവുന്ന ഒരു ചരിത്രത്തെയാണ് ശൈഖ് ശുഐബ് ഈ ഗ്രന്ഥത്തിലൂടെ പുനരുജ്ജീവിപ്പിച്ചത്.അതിലെ ഒന്ന് മുതല്‍ മുപ്പത് വരെയുള്ള അനുബന്ധങ്ങള്‍ പോലും പഠനാര്‍ഹമായിരുന്നു.

അദ്ദേഹത്തിന്റെ ഭാഷാ-ഗവേഷണ രംഗത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി 1994 ല്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ വ്യതിരിക്തനായ അറബി പണ്ഡിതനുള്ള ദേശീയ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

ഭാര്യ: സൈനബ .മക്കള്‍: സയ്യിദ് അബ്ദുള്‍ ഖാദര്‍ (ദുബൈ), സാറമ്മ , സദക്കാത്ത്, സുലൈമാന്‍. മയ്യത്ത് തമിഴ് നാട് കിളക്കരയിലേക്ക് കൊണ്ട് പോയി.

Post a Comment

0 Comments