NEWS UPDATE

6/recent/ticker-posts

കടല്‍ കൊലക്കേസില്‍ നിയമ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു; ഇറ്റലി കെട്ടിവച്ച 10 കോടി ഹൈക്കോടതിക്ക് കൈമാറി

മത്സ്യത്തൊഴിലാളിലകളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനുള്ള പത്ത് കോടി രൂപ കെട്ടിവച്ചതിന് പിന്നാലെയാണ് കേസ് നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചത്. ഒമ്പത് വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കുന്നത്.[www.malabarflash.com]


നഷ്ടപരിഹാര തുകയായ 10 കോടി വിതരണം ചെയ്യുന്നതിനായി കേരള ഹൈക്കോടതിക്ക് കൈമാറും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് ധനസഹായം ലഭിക്കുക. 

അതേസമയം, നാവികര്‍ക്ക് എതിരെ അന്താരാഷ്ട്ര നിയമ പ്രകാരമുള്ള ക്രിമിനല്‍ നടപടികളുമായി ഇറ്റലി മുന്നോട്ട് പോവണമെന്ന നിര്‍ദേശവും സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് എംആര്‍ ഷാ എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് നിയമ നടപടികള്‍ അവസാനിപ്പിച്ചത്.

2012 ഫെബ്രുവരി 15നാണ് സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യ തൊഴിലാളികള്‍ക്ക് നേരെ എന്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുന്നത്. ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. സംഭവം പുറത്തറഞ്ഞതിന് പിന്നാലെ അടുത്ത ദിവസം കപ്പലിനെ ഇന്ത്യന്‍ നാവിക സേന കണ്ടെത്തുകയും ചെയ്തു. 

ഫെബ്രുവരി 19 ന് മത്സ്യതൊഴിലാളികളെ വെടിവച്ച സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കകയും ചെയ്തു. പിന്നാലെയാണ് ഒമ്പത് വര്‍ഷം നീണ്ട നിയമ നടപടികള്‍ ആരംഭിക്കുന്നത്.

Post a Comment

0 Comments