Top News

മാതൃസഹോദരി കോവിഡ്​ ബാധിച്ച്​ മരിച്ചു; സംസ്കാരത്തിനിടെ വൈദ്യുതി ലൈൻ വീണ്​ ഷോക്കേറ്റ്​ യുവാവ് മരിച്ചു

പാരിപ്പള്ളി: കോവിഡ് ബാധിച്ച് മരിച്ച മാതൃസഹോദരിയുടെ സംസ്കാരച്ചടങ്ങിനിടെ യുവാവ് ഷോക്കേറ്റ്​ മരിച്ചു. അയൽവക്കത്തെ പറമ്പിലെ മരം കടപുഴകി വൈദ്യുതി ലൈനിൽ പതിച്ച്​ ലൈൻ യുവാവിന്‍റെ മേൽ വീഴുകയായിരുന്നു.[www.malabarflash.com]


കടയ്ക്കൽ അടയമൺ ഇരട്ടക്കുളം അനീഷ് ഭവനിൽ അനീഷാണ് (30)മരിച്ചത്. മാതൃസഹോദരിയായ കല്ലുവാതുക്കൽ പാരിപ്പള്ളി എഴിപ്പുറം പുതുവൽ പുത്തൻ വീട്ടിൽ ചന്ദ്രികയുടെ സംസ്കാരത്തിന് എത്തിയതായിരുന്നു അനീഷ്.

മൃതദേഹം സംസ്കരിക്കാൻ തുടങ്ങുമ്പോൾ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിനു മുകളിലേക്ക് വീണു. ലൈനിൽ നിന്നുള്ള ഷോക്ക് ഏറ്റാണ് അനീഷ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ.

Post a Comment

Previous Post Next Post