Top News

മലപ്പുറത്ത്​ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

മലപ്പുറം: പട്ടാപ്പകൽ നാട്ടിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തരിശ് വാലയിൽ കുഞ്ഞാപ്പയുടെ മകൻ ഷാജി (43) ആണ് മരിച്ചത്.[www.malabarflash.com]


കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കാട്ടുപോത്തിറങ്ങിയത്. കുണ്ടോട എസ്റ്റേറ്റ് വഴി ഒലിപ്പുഴയിലിറങ്ങിയ പോത്ത് റോഡ് മറികടന്ന് നിരവധി വീടുകളുള്ള ഭാഗത്തേക്ക് നീങ്ങി. ഇതോടെ ഇതിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിച്ചു. ഇതിനിടെയാണ് പോത്ത് ഷാജിയെ ആക്രമിച്ചത്.

കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഷാജിയെ ഉടൻ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ ബഹളം വെച്ചതോടെ പിന്നീട് പോത്ത് കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ലോക്ഡൗൺ കാരണം കൂടുതൽ ആളുകൾ റോഡിലും പുഴയോരത്തും ഉണ്ടായിരുന്നില്ല. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ദുബൈയിലായിരുന്ന ഷാജി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

Post a Comment

Previous Post Next Post