കാസര്‍കോട്: കോവിഡ് മുക്തമായതിന് പിന്നാലെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പുത്തിഗെ മുഹിമ്മാത്ത് നഗറിലെ അബ്ദുല്ല പൊടിച്ചയുടെ മകളും മംഗളൂരുവിലെ അബ്ബാസിന്റെ ഭാര്യയുമായ സുഹറ (38)യാണ് മരിച്ചത്.[www.malabarflash.com]
ഏതാനും ദിവസം മുമ്പ് കോവിഡ് ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തമായെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നേരത്തെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മാതാവ്: ബീഫാത്തിമ. മകള്‍: ലിയ. സഹോദരങ്ങള്‍: ഷക്കീല, റഫീഖ്.
മാതാവ്: ബീഫാത്തിമ. മകള്‍: ലിയ. സഹോദരങ്ങള്‍: ഷക്കീല, റഫീഖ്.
Post a Comment