Top News

വാക്‌സീന്‍ നയത്തിനെതിരെ സമരം ചെയ്ത സിപിഐ നേതാവിന്റെ കട അടിച്ചു തകര്‍ത്തു

ചേര്‍ത്തല: കണ്ടമംഗലം ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കടക്കരപ്പള്ളി പൊള്ളയില്‍ പി ഡി ഗഗാറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയാണ് കഴിഞ്ഞ ദിവസം രാത്രിതകര്‍ത്തത്.[www.malabarflash.com]

സിപിഐ മണ്ഡലം കമ്മറ്റി അംഗവും കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും കണ്ടമംഗലം ക്ഷേത്രം പ്രസിഡന്റുമായ ഗഗാറിന്‍ സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ ജില്ലാ കമ്മിറ്റി ആഹ്വാനം അനുസരിച്ച് കടയ്ക്ക് മുന്നില്‍ സത്യാഗ്രഹസമരം നടത്തുകയും അതിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്കുവയ്ക്കുകയും ചെയ്തു.

എന്നാല്‍ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ സമരം നടത്തിയതിനെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കട അടിച്ചു തകര്‍ത്തത്. 30,000 രൂപയോളം നഷ്ടം വന്നതായി ഗഗാറിന്‍ പറഞ്ഞു. സമീപ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സി സി ടി വി കാമറകള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്ന് പട്ടണക്കാട് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post