NEWS UPDATE

6/recent/ticker-posts

ഒന്നാം ക്ലാസിലേക്ക് ഉൾപ്പെടെ സ്കൂൾ വിദ്യാർഥി പ്രവേശനം ഓൺലൈനായി ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് ഉൾപ്പെടെയുള്ള അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർഥി പ്രവേശനം ബുധനാഴ്ച ഓൺലൈനായി ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.[www.malabarflash.com]


പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമ്പൂർണ പോർട്ടലിലൂടെ (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് നൽകും. ഇതിന് സൗകര്യം ലഭ്യമല്ലാത്തവർക്ക് ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ പൂർത്തിയാക്കാം. രേഖകൾ കൈവശമില്ലാതെ പ്രവേശനം തേടിയെത്തുന്ന വിദ്യാർഥികൾക്ക് താൽക്കാലിക പ്രവേശനം നൽകണം. ലോക്​ഡൗൺ പിൻവലിക്കുന്ന മുറക്ക് ഇവർ രേഖകൾ ഹാജരാക്കണം.

ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്കും ഇൗ രീതിയിൽ പ്രവേശനം നൽകാം. ലോക്ഡൗൺ പിൻവലിച്ച ശേഷം രക്ഷകർത്താക്കൾക്ക് സ്കൂളുകളിൽ നേരിെട്ടത്തി കുട്ടികളെ ചേർക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

Post a Comment

0 Comments