Top News

സമസ്ത പൊതുപരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ടോപ് പ്ലസ് നേടി ബേക്കലിലെ സഫ്രാ സുന്ദുസ്

ബേക്കല്‍: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ അഞ്ചം ക്ലാസ്സ് പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ടോപ് പ്ലസ് കരസ്തമാക്കി ബേക്കല്‍ കുന്നില്‍ ഖിള്‌റിയ്യ മദ്‌റസ വിദ്യാര്‍ത്ഥിനി സഫ്രാ സുന്ദുസ് മികവ് പുലര്‍ത്തി.[www.malabarflash.com]

500 ല്‍ 495 മാര്‍ക്ക് കരസ്ഥമാക്കിയാണ് സഫ്രാ സുന്ദുസ് ഈ ഉന്നത നേട്ടം കൈവരിച്ചത്. ഖിള്‌റിയ്യ ജമാഅത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 5 ക്ലാസ് വിദ്യാര്‍ഥിനിയാണ്. 

ഹംസ പൂച്ചക്കാടിന്റെയും ബേക്കല്‍ കുന്നില്‍ ഖൈറുന്നിസയുടെയും മകളാണ് സഫ്ര. 

ഇവരുടെ മറ്റു മക്കളും പഠനത്തില്‍ മികച്ച മാതൃകകളാണ്.
മൂത്ത സഹോദരി മൈജെബി 2010ല്‍ ഏഴാം ക്ലാസ്സ് സമസ്ത പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കഴിഞ്ഞ മാസമാണ് രണ്ടാം സഹോദരി ജോഹറ വിശുദ്ധ ഖുര്‍ആന്‍ ഹൃദയസ്തമാക്കി ഹിഫ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.

സഫ്രയുടെ ഉന്നത വിജയത്തില്‍ ജമാഅത്ത് കമ്മിറ്റയും സ്റ്റാഫ് കൗണ്‍സിലും അനുമോദനം രേഖപ്പെടുത്തി.

1 Comments

Post a Comment

Previous Post Next Post