NEWS UPDATE

6/recent/ticker-posts

നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി നന്മ ചാരിറ്റി സെന്റര്‍

ആതവനാട്: നാടിന്റെ നന്മക്ക് നമുക്കൊന്നാകാം, ജീവ കാരുണ്യ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നാടിന്റെ മുഖ മുദ്രയായ നന്മ ചാരിറ്റി സെന്റര്‍ കോവിഡ് 19 നെ ചെറുക്കുന്നതിനും മഴക്കാല ശുചീകരണത്തിന്റെ ഭഗമായി കൊതുക് നശീകരണ പ്രവര്‍ത്തങ്ങളിലും അണു നശീകരണ പ്രവര്‍ത്തങ്ങളിലുമാണ് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിച്ചത്.[www.malabarflash.com]


കോവിഡിന്റെ രണ്ടാം തരംഗ വ്യാപകമായ പ്രദേശങ്ങളില്‍ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നന്മ ചാരിറ്റി സെന്റര്‍ മുന്‍ഗണന നല്‍കിയത്. ഇതോടൊപ്പം നിരാശ്രയരും അവശതയനുഭവിക്കന്നവരുമായ ഏകദേശം 50 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കാനും കഴിഞ്ഞു.കഴിഞ്ഞ 7 വര്‍ഷമായി എല്ലാ മാസവും നിര്‍ധരരും നിലാരമ്പരരുമായ 15 കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റ് എത്തിച്ചു നല്‍കി വരുന്നു.

കൊതുക്, അണു നശികരണ മെഷീനിന്റെ പ്രവര്‍ത്തി ഉദ്ഘടനം ലളിതമായ ചടങ്ങില്‍ ശനിയാഴ്ച നടന്നു. നന്മ ചാരിറ്റി സെന്റര്‍ പ്രസിഡന്റ് കിഴക്കേപ്പാട്ട് കുഞ്ഞിമോന്‍ ഹാജി. സെക്രട്ടറി ഷെരിഫ് ആയപ്പള്ളി. ജോയിന്‍ സെക്രട്ടറി നിഷാദ് വി.പി, ജിസിസി പ്രസിഡന്റ് തയ്യില്‍ കുഞ്ഞാപ്പു ഹാജി, പിആര്‍ടി സല്‍മാന്‍ ഫാരിസ്, സബീര്‍. നന്മ ആംബുലന്‍സ് ഡ്രൈവര്‍ സൈദ് ബാപ്പുട്ടി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments