Top News

നിയുക്ത മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്​റഫിന്​ കോവിഡ്​

കുമ്പള: മഞ്ചേശ്വരം മണ്ഡലം നിയുക്ത എം.എൽ.എ എ. കെ. എം. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്റഫ് തന്നെയാണ് രോഗവിവരം ഫേസ് ബുക്കിലൂടെ പങ്കുവച്ചത്. ഇതിനകം താനുമായി സമ്പർക്കത്തിലായ മുഴുവൻ ആളുകളും ക്വാറിൻറീനിൽ കഴിയണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.[www.malabarflash.com]


കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കൊവിഡ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിച്ചത്.

എ.കെ.എം അഷ്​റഫ്​ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

''കോവിഡ് പോസിറ്റീവ് ആയി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്.. എല്ലാവരും രോഗ മുക്തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നപേക്ഷിക്കുന്നതോടൊപ്പം ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന എല്ലാവരും സ്വയം ക്വാറന്‍റീനിൽ പ്രവേശിക്കണമെന്ന് കൂടി അഭ്യർഥിക്കുകയാണ്.

കോവിഡ് വ്യാപനമുണ്ടായതിന് ശേഷം സംശയം തോന്നുമ്പോഴൊക്കെ ഞാൻ നിരന്തരം ടെസ്റ്റ് ചെയ്യാറുണ്ടെങ്കിലും ആദ്യമായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്.. ശരീരവേദനയും പനിയും തൊണ്ടവേദനയുമൊക്കെയുണ്ടെങ്കിലും ഒന്നും ഗുരുതരമല്ലെന്നും കൂടി നിങ്ങളെ അറിയിക്കാനാഗ്രഹിക്കുകയാണ്..

മണ്ഡലത്തിലെ പൊതു ജനങ്ങൾക്ക് ലോക്ക് ഡൗൺ കാല സഹായം ചെയ്യുന്നതിനായി കോവിഡ് ഹെൽപ് ഡെസ്ക് അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കാനുള്ള പ്രവർത്തികൾ ദ്രുതഗതിയിൽ നടന്നു വരുകയാണ്, കൂടുതൽ വിവരങ്ങൾ എത്രയും വേഗം നിങ്ങളെ അറിയിക്കുന്നതാണ്''.

Post a Comment

Previous Post Next Post