Top News

ഭർതൃമതി രണ്ട് മക്കളെയും കൂട്ടി ഭർത്താവിന്റെ സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടി

രാജപുരം: മക്കളെയും കൂട്ടി യുവതി ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടി.  കോളിച്ചാൽ പ്രാന്തർ ലകാവിലെ ചന്ദ്രന്റെ ഭാര്യ മായ(26)യാണ് ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവായ റോയിക്കൊപ്പം വീടുവിട്ടത്.[www.malabarflash.com]


ഒരു വയസ്സുള്ള മകൾ, മൂന്ന് വയസ്സുള്ള മകൻ എന്നിവരെയും കൂട്ടിയാണ് മായ, റോയിക്കൊപ്പം പോയത്. പ്രാന്തർകാവിലെ ഭർതൃ വീട്ടിൽ നിന്നും ചൊവ്വാഴ്ച  രാത്രി 10 മണിക്ക് ബളാൽ അരീക്കരയിലെ സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് മായ പോയത്. എന്നാൽ അരീക്കരയിലെ വീട്ടിലെത്തിയില്ല. 

ഭാര്യയെയും മക്കളെയും കാൺമാനില്ലെന്ന ചന്ദ്രന്റെ പരാതിയിൽ രാജപുരം പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മായ, റോയിക്കൊപ്പം പോയതായി വ്യക്തമായത്.

മായയേയും, മക്കളേയും കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post