Top News

കോഡിയാക്കിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി സ്‌കോഡ

ആഗോളതലത്തില്‍ 2021 കോഡിയാക് ഫെയ്‌സ്‌ ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ സ്‌കോഡ. 2021 ഏപ്രില്‍ 13-ന് വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.[www.malabarflash.com]

ഇന്ത്യയിലെ സ്‌കോഡയുടെ ശ്രേണിയിലെ മുന്‍നിര മോഡലാണ് കോഡിയാക്. ഈ വര്‍ഷം ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്നതില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനം കൂടിയാണിത്. 

വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. 2017 മുതല്‍ വാഹനം വില്‍പ്പനയ്‌ക്കെത്തുന്നു. പുതിയ ഡിസൈന്‍ അപ്ഡേറ്റില്‍ ഫ്രണ്ട്, റിയര്‍ എന്‍ഡ് എന്നിവയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. പുതിയ സ്‌കോഡ കോഡിയാക് ഏറ്റവും പുതിയ ഫാമിലി ഡിസൈന്‍ ഭാഷയെ അലങ്കരിക്കുന്നു.

Post a Comment

Previous Post Next Post