മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെ ജൽഗാവിലെ മഹാരാഷ്ട്രിൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്‍റെ (എം.ഐ.ഡി.സി) കുസുംബ ഗ്രാമത്തിലെ സ്ഥലത്ത് പ്രവർത്തിക്കുന്ന മഹാരാഷ്ട്ര മാട്രസ്സ് സെന്‍ററിലാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയത്.
വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഈ മെത്ത നിർമാണശാലയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കാതെ ഉപേക്ഷിച്ച മാസ്‌കുകളാണ് ഇവിടെ കിടക്ക നിര്‍മാണത്തിന് ഉപയോഗിക്കന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
0 Comments