NEWS UPDATE

6/recent/ticker-posts

ജഡ്ജി പിന്മാറി; മഅ്​ദനിയുടെ ഹരജി അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനി ജാമ്യ വ്യവസ്​ഥയിൽ ഇളവ്​ തേടി സമർപ്പിച്ച ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാൾ പിന്മാറി.[www.malabarflash.com]

മഅ്​ദനിയെ കുറ്റവിമുക്​തനാക്കിയ കോയമ്പത്തൂർ സ്​ഫോടന കേസിൽ അദ്ദേഹത്തിന്​ വേണ്ടി ഹാജരായിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടി ജസ്​റ്റിസ്​ വി. രാമസുബ്രമണ്യമാണ് പിൻമാറിയത്. ഇതോടെ ഹരജി പുതിയ ബെഞ്ച്​ പരിഗണിക്കും.

2003ൽ കോയമ്പത്തൂർ സ്‌ഫോടന കേസിൽ അഭിഭാഷകൻ എന്ന നിലയിൽ മഅ്​ദനിക്ക് വേണ്ടി ഒന്നിൽ കൂടുതൽ തവണ മദ്രാസ് ഹൈകോടതിയിൽ ഹാജരായിട്ടുണ്ടെന്ന്​ വ്യക്​തമാക്കിയ ജസ്​റ്റിസ്​ രാമസുബ്രമണ്യം വാദം കേൾക്കുന്നതിൽ പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് മഅദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്​റ്റ്​ ചെയ്യാനും അടുത്തയാഴ്ച പരിഗണിക്കാനും ചീഫ് ജസ്​റ്റിസ് എസ്.എ. ബോബ്‌ഡെ നിർദേശിച്ചു.

അതേസമയം, മഅ്​ദനിക്ക് ജാമ്യ വ്യവസ്​ഥയിൽ ഇളവ്​ നൽകരുതെന്ന്​ ആവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് രാജ്യത്തി​െൻറ സമാധാനത്തെ പ്രതികൂലമായി ബാധിക്കും. ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിച്ചാൽ വീണ്ടും ഭീകരവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.

അതേസമയം, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിവിധ കോടതികൾ കുറ്റവിമുക്തമാക്കിയ കേസുകളാണ് കർണാടകം മഅ്ദനിയെ എതിർക്കാനായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകർ അറിയിച്ചു.

Post a Comment

0 Comments