Top News

ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം; ജയിലില്‍ തന്നെ കഴിയണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനമുണ്ടായ കലാപക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ യു എ പി എ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചിതനാകില്ല.[www.malabarflash.com]


അപൂര്‍ണ തെളിവിന്റെ അടിസ്ഥാനത്തില്‍ ഉമര്‍ ഖാലിദിനെ ഇനിയും ജയിലില്‍ കിടക്കാന്‍ അനുവദിച്ചുകൂടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയില്‍ മോചിതനാകുമ്പോള്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് ജെ എന്‍ യു പൂര്‍വവിദ്യാര്‍ഥിയായ ഉമറിനെ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹിയിലെ ഖജൂരിഖാസ് പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. അക്രമം നടത്താന്‍ ശഹീന്‍ ബാഗില്‍ ഒത്തുകൂടിയ സംഘത്തിലെ ഭാഗമായിരുന്നു ഉമറെന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Post a Comment

Previous Post Next Post