Top News

തേയില നുള്ളാൻ പോയ വിദ്യാർത്ഥിനി മിന്നലേറ്റ് മരിച്ചു

malabarflas

ഗൂഡല്ലൂർ: ബന്ധുക്കൾക്കൊപ്പം തേയിലനുള്ളാൻ പോയ പത്താംക്ലാസ് വിദ്യാർഥിനി മിന്നലേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചാം ക്ലാസ്കാരിക്കും പരിക്കേറ്റു.പാട്ട വയലിന് സമീപം അമ്മൻകാവ് കടുക്കാ സിറ്റിയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ ബുധനാഴ്ച രണ്ടു മണിക്കാണ് സംഭവം.[www.malabarflash.com]


കൊട്ടാട് കണ്ണം വയലിലെയിലെ രാമകൃഷ്ണന്റെ മകളും അമ്പലമൂല ഗവൺമെൻറ് ഹൈ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുമായ കാർത്തിക എന്ന കോകില(15) ആണ് മരണപ്പെട്ടത്. കൊളപ്പള്ളിയിലെ സ്വകാര്യ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയും രഞ്ജിത്ത്കുമാറിന്റെ മകളുമായ ജീവപ്രിയ എന്ന അനുവിനു(10 )മാണ് സാരമായ പരിക്കേറ്റത്. 

ബന്ധുവായ രവിയുടെ വീട്ടിലെത്തിയ ഇവർ തേയില നുള്ളാൻ പോയപ്പോഴാണ് കനത്ത മഴ പെയ്തത്. മഴ നനയാതിരിക്കാൻ ഷെഡിലേക്ക് കയറിയതും ഇടിമിന്നലേറ്റ് കാർത്തികയും ജീവപ്രിയയും താഴെ വീഴുകയായിരുന്നു. രവിയും കൂടെയുള്ളവരും ഉടനെ പാട്ടവയലിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും കാർത്തിക വഴിമധ്യേ മരിച്ചു. ജീവപ്രിയയെ പന്തല്ലൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post