Top News

ഓണ്‍ലൈന്‍ ഗെയിമിലൂടെ പണനഷ്ടം?; അമലിനെ കാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

തൃശൂര്‍: തൃശൂരില്‍ നിന്നും അമല്‍ കൃഷ്ണ എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട്‌ ഇരുപത്തിനാല് ദിവസം പിന്നിട്ടിരിക്കുകയാണ്. സനോജ്, ശില്‍പ ദമ്പതികളുടെ മൂത്തമകന്‍ അമല്‍ കൃഷ്ണ അമ്മയോടൊപ്പം ബാങ്കിലേക്ക് പോയതായിരുന്നു.[www.malabarflash.com]


മകനെ പുറത്തു നിര്‍ത്തി ബാങ്കില്‍ പോയി വന്നപ്പോള്‍ മകനെ കാണാനില്ല. പരിസരത്താകെ തിരഞ്ഞിട്ടും കാണാതായതോടെ പോലീസിനെ വിവരമറിയിച്ചു.

തൃപ്രയാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് അമലിനെ കണ്ടത്. ഒരു മാസത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ എടുത്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്‍സ്റ്റഗ്രാമിലൂടെയും ടെലഗ്രാമിലൂടെയുമാണ് സുഹൃത്തുക്കളുമായി അമല്‍ കൂടുതല്‍ സംസാരിച്ചത്. അത്‌കൊണ്ട് തന്നെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ച് സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമലിന്റെ ലാപ്‌ടോപ്പ് പോലീസ് പരിശോധിച്ച് വരികയാണ്.

സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്ന അമലിന് പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കിം എ പ്ലസ് ലഭിച്ചപ്പോള്‍ കിട്ടിയ ക്യാഷ് അവാര്‍ഡുകളുള്‍പ്പെടെ ഈ അക്കൗണ്ടിലായിരുന്നു നിക്ഷേപിച്ചത്. രണ്ട് അക്കൗണ്ടുകളിലേക്കായി പതിനായിരം രൂപയോളം പേടിഎം വഴി പോയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


ഓണ്‍ലൈന്‍ ഗെയിമിനായാണ് ഈ തുക ഉപയോഗിച്ചതെന്നാണ് സൂചന. ഇത്രയും പണം നഷ്ടപ്പെട്ടതറിഞ്ഞാല്‍ വീട്ടില്‍ പ്രശനമാവുമെന്ന് അമലിന് ഭയമുണ്ടായിരുന്നതായും സംശയിക്കുന്നു.

Post a Comment

Previous Post Next Post